തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പോലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. പി – ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
Read Also: ആർത്തവത്തിന് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ കൂടുതൽ ആഗ്രഹിക്കുന്നുണ്ടോ?: മനസിലാക്കാം
ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
Read Also: റോബിന് ബസിനെ പൂട്ടാൻ അരമണിക്കൂര്‍ മുമ്പ് കെഎസ്ആര്‍ടിസി വോള്‍വോ ബസ്: സര്‍വീസ് ഞായറാഴ്ച മുതൽ
Post Your Comments