Life Style

മൊബൈൽ ഫോൺ ഉപയോഗം പരിധി വിട്ടാൽ എന്ത് സംഭവിക്കും?

മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ അപകടകാരികളാണോ എന്ന തര്‍ക്കത്തിന് അവസാനമുണ്ടാക്കുന്ന കണ്ടെത്തലുമായി അമേരിക്കയിലെ ഗവേഷകര്‍ രംഗത്ത്.ഫോണുകളില്‍നിന്നുള്ള റേഡിയോ തരംഗങ്ങള്‍ തലച്ചോറിലും ഹൃദയത്തിലും ട്യൂമറിന് കാരണമായേക്കാമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയതിനൊപ്പം അര്‍ബുദ സാന്നിധ്യവും വര്‍ധിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഫോണുകളില്‍നിന്നുള്ള റോഡിയോ ഫ്രീക്വന്‍സി റേഡിയേഷനിലൂടെ തലച്ചോറിലും ഹൃദയത്തിലും ട്യൂമറുണ്ടാകാനുള്ള സാധ്യതയേറെയാണെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുനു. മൊബൈല്‍ ഫോണുകളില്‍നിന്നുള്ള റേഡിയോ തരംഗങ്ങള്‍ രണ്ടുവര്‍ഷത്തോളം ദിവസം ഒമ്പതുമണിക്കൂറോളം എലികളില്‍ കടത്തിവിട്ടാണ് ഈ പരീക്ഷണം നടത്തിയത്. 2500 എലികളെയാണ് ഇതിനായി ഉപയോഗിച്ചത്.

റേഡിയേഷന് വിധേയരായ എലികളില്‍ ട്യൂമറിനുള്ള സാധ്യത വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ യാതൊരു അപകടവുമില്ലെന്ന വ്യാപകമായ ധാരണ തിരുത്തുന്നതാണ് ഈ കണ്ടെത്തല്‍ എന്ന് പഠനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയ റോണ്‍ മെല്‍നിക്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button