തേഞ്ഞിപ്പാലം: അവസാന ദിവസം കുതിച്ചുകയറി ദേശിയ യൂത്ത് അത്‌ലറ്റിക്‌സ് കിരീടത്തില്‍ തുടരെ അഞ്ചാം തവണയും കേരളത്തിന്റെ മുത്തം. മലപ്പുറം കാലിക്കറ്റ് വാഴ്‌സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തില്‍ സമാപിച്ച പതിമൂന്നാമത് ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിലായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. 156 പോയന്റുമായി കേരളം ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 114 പോയന്റ് മാത്രമേ നേടാനായുള്ളൂ. എതിരാളികളെ ബഹുദൂരം പിന്നിലാക്കി പെണ്‍ കരുത്തിലായിരുന്നു ഇത്തവണയും കേരളത്തിന്റെ മുന്നേറ്റം. 95 പോയന്റ് ലഭിച്ച ഹരിയാനയാണ് മൂന്നാമത്.
ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരങ്ങളായി കേരളത്തിന്റെ ജിസ്‌ന മാത്യൂവും എം ശ്രീശങ്കറും തെരഞ്ഞെടുക്കപ്പെട്ടു. അവസാന ദിവസമായ ഇന്നലെ, അഞ്ച് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും നേടിയാണ് കേരളം ഓവറോള്‍ കിരീടമണഞ്ഞത്. പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ കേരളം ചാമ്പ്യന്‍മാരായപ്പോള്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെണ്‍ കുട്ടികളില്‍ 104 പോയന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. 62 പോയന്റോടെ തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 42 പോയന്റോടെ ഉത്തര്‍ പ്രദേശ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ പോയന്റോടെ 87 പോയന്റോടെ ഹരിയാനയാണ് ജേതാക്കളായത്. 52 പോയന്റോടെ കേരളവും തമിഴ്‌നാടും രണ്ടാം സ്ഥാനം പങ്കിട്ടു.
Post Your Comments