അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ചന്ദ്രയാൻ സാങ്കേതിക വൈദഗ്ധ്യം. ഇത്രയും കുറഞ്ഞ ചെലവിൽ മികച്ച സാങ്കേതിക സംവിധാനങ്ങൾ ഐഎസ്ആർഒ വികസിപ്പിച്ചതാണ് നാസയെ അതിശയിപ്പിച്ച ഘടകം. ഇതോടെ, ചന്ദ്രയാൻ 3-ലെ സുപ്രധാന സെൻസറുകൾ ഞങ്ങൾക്കും നൽകിക്കൂടെയെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നാസ. ചന്ദ്രയാൻ 3-ന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ നാസ സംഘം ഐഎസ്ആർഒ സന്ദർശിച്ചിരുന്നു. നാസയ്ക്ക് വേണ്ടി റോക്കറ്റുകൾ നിർമ്മിക്കുകയും, സങ്കീർണമായ ദൗത്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ വിദഗ്ധരാണ് ഐഎസ്ആർഒ സന്ദർശിച്ചത്.
ചന്ദ്രയാൻ 3-ലെ ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറയാണ് നാസയെ ഏറ്റവും അത്ഭുതപ്പെടുത്തിയ പ്രധാന ഉപകരണം. പേടകത്തെ സുരക്ഷിതമായി ദക്ഷിണ ധ്രുവത്തിൽ ഇറക്കുന്നതിന് സഹായിച്ച ഉപകരണമാണ് ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ. മറ്റ് രാജ്യങ്ങളുടെ സഹായമില്ലാതെ ഐഎസ്ആർഒ സ്വന്തമായി വികസിപ്പിച്ചതാണ് ഈ ഉപകരണം. അതുകൊണ്ടുതന്നെ ലോകത്ത് ആർക്കും സമാനമായ ഉപകരണമില്ല. ചന്ദ്രനിൽ ഇറങ്ങുന്നതിന് കേവലം 20 സെക്കൻഡ് മുൻപ് സ്ഥലം കൃത്യമായി പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്ന സെൻസറാണിത്. ഈ സെൻസറുകൾക്ക് പിന്നിലെ സാങ്കേതികവിദ്യയും, സെൻസറുമാണ് നാസ ഐഎസ്ആർഒയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read: പൂര്‍ണ നഗ്നനായി എത്തി ആട്ടിന്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന യുവാവ് പിടിയില്‍
Post Your Comments