Life StyleSpirituality

ഓം അഥവാ ഓംകാരത്തിന്‍റെ പൊരുള്‍ എന്തെന്നറിയാം

അനാദിയായ ശബ്ദം എന്നാണ് ‘ഓം’ നെ കണക്കാക്കുന്നത് .തിരുവെഴുത്തുകൾ പ്രകാരം മെറ്റീരിയൽ ക്രീയേഷൻ നിലവിൽ വരുന്നതിനു മുൻപ് തന്നെ ഓം എന്ന വാക്ക് ഉണ്ടായിരുന്നു എന്നാണ്.

ഇത് ഭൂമിയിൽ മുഴങ്ങി നിൽക്കുന്ന ഒരു എനർജി ആയാണ് പരാമർശിക്കുന്നത്. യോഗയുമായി ബന്ധപ്പെട്ട പുരാതന പാഠങ്ങളിൽ ഓം മന്ത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപനിഷത്തിൽ ഓം എല്ലാം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. എന്നാൽ അതിന്റെ വേരുകൾ അവ്യക്തമാണ് .

ഇന്ത്യൻ മതവിശ്വാസപ്രകാരം ഈ പുണ്യ ശബ്ദം ആത്മീയ ചിഹ്നം കൂടിയാണ് .ഹിന്ദു മതത്തിലെ ഒരു മന്ത്രം എന്നതിനുപരി ഇത് ബുദ്ധ -ജൈന മതത്തിന്റെയും ഒരു ഭാഗമാണ് . പുരാതന മധ്യകാല കയ്യെഴുത്ത്പ്രതികൾ ,ക്ഷേത്രങ്ങൾ ,ആശ്രമങ്ങൾ ,ഹിന്ദു -ബുദ്ധ -ജൈനരുടെ മത സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാമുള്ള ഒരു ഐക്കൺ ഓം ആണ് .

തുടക്കം മുതൽക്കെ ഓം ഉച്ചരിക്കുന്നത് നാക്കിന്റെ അറ്റത്തു നിന്ന് (വേരിൽ ) തുടങ്ങി ചുണ്ടിൽ അവസാനിക്കുന്ന തരത്തിലാണ് .ഇത് എല്ലാ ശബ്ദങ്ങളുടെയും ഒരു മെട്രിക്സ്‌ ആണ് .ഓം ശരിയായി ഉച്ചരിക്കുവാനായി , ഓം എന്ന വാക്ക്’ ഹോം’ എന്ന പോലെ ഉച്ചരിക്കുക .

എ -യു -എം എന്ന മൂന്നു ശബ്ദങ്ങൾ കൂടിച്ചേർന്നതാണ് ഓം എന്ന വാക്ക് .സംസ്കൃതത്തിൽ എ , യു എന്ന രണ്ടു വാക്കുക്കൾ ചേർന്ന് ഓ എന്നായി മാറുന്നു .3 എന്നത് മൂന്നു ത്രയങ്ങളെ സൂചിപ്പിക്കുന്നു .അവ ഭൂമി , അന്തരീക്ഷം ,സ്വർഗം എന്നിവയാണ് .ഇവ മൂന്നു ഹിന്ദു ദൈവങ്ങളെയും ബന്ധിപ്പിക്കുന്നു . ബ്രഹ്മാവ് , വിഷ്ണു , ശിവൻ . Show Thumbnail

എ എന്നത് നടക്കുന്ന (വർത്തമാന ) അവസ്ഥ , യു – എന്നത് സ്വപ്ന അവസ്ഥ , എം – എന്നത് ദീർഘ നിദ്ര എന്നതുമാണ്‌ .ഈ വാക്കുകളുടെ അവസാനം സൈലൻസ് അഥവാ നിശബ്ദം ആണ് .ഈ നിശബ്ദത അനന്തമായ ബോധാവസ്ഥയെ സൂചിപ്പിക്കുന്നു

ഗണപതിയുടെ ഭൗതിക രൂപമാണ്‌ ഓം ആയി ബന്ധപ്പെട്ടിരിക്കുന്നത്.മുകളിലത്തെ വളവു മുഖമായും ,താഴത്തേതു വയറായും ,ഓം ന്റെ വലതു ഭാഗത്തുള്ള വളവു ഗണേശ ഭഗവാന്റെ തുമ്പികൈയായും കണക്കാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button