Latest NewsKeralaNews

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി ലഘൂകരിക്കാൻ ഊർജ്ജമേഖലയ്ക്ക് കഴിയും: മുഖ്യമന്ത്രി

തിരുവനന്തപുരം: 2040-ഓടുകൂടി കേരളത്തിൽ നൂറു ശതമാനം ഹരിത വൈദ്യുതി ഉപയോഗിക്കുന്നതിനുള്ള ലക്ഷ്യവുമായി മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2050-ഓടെ കാർബൺ ന്യൂട്രൽ സംസ്ഥാനമായി കേരളം മാറണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Read Also: ‘മമ്മൂക്ക എന്നെ അങ്ങനെ വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു’: പേര് മാറ്റുകയാണെന്ന് വിൻസി അലോഷ്യസ്

കൊച്ചിയിൽ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ ഏഴാമത് വാർഷിക സമ്മേളനം (ഡി.യു.എം.2023) ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസരണ വിതരണ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷവും കേരളത്തിന് ഗണ്യമായ അളവിൽ കുറയ്ക്കാൻ സാധിച്ചത് മികവിനുദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം ലോകത്തെയാകെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും ഊർജ്ജ മേഖലയ്ക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി ലഘൂകരിക്കാൻ മികച്ച ഇടപെടൽ നടത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക വികസനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരമുള്ളതും തടസ്സരഹിതവുമായ വൈദ്യുതി വിതരണത്തിന് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ഹരിത ഊർജ്ജ ഉത്പാദനം ലക്ഷ്യം വച്ച് 2024-ൽ തിരുവനന്തപുരത്തും, കൊച്ചിയിലും പ്രതിദിനം 60 ടൺ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള ഹൈഡ്രജൻഹബ് സൃഷ്ടിക്കാൻ പദ്ധതിയിട്ടതായി ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഡി.യു.എം. 2023-ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുക ലക്ഷ്യമാക്കിയുള്ള ഹരിത ഊർജ്ജ ഉത്പാദനത്തിന്റെ കാര്യത്തിൽ കേരളം മുൻപന്തിയിലാണ്. 925 മെഗാവാട്ട് സൌരോർജ്ജ വൈദ്യുതി കേരളം ഉത്പാദിപ്പിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. പുനരുപയോഗ സ്രോതസ്സിൽ നിന്നും 3000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയിട്ടതായും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: വില ഉയർന്നിട്ടും സ്വർണത്തിന് ആവശ്യക്കാർ ഏറെ! രണ്ടാം പാദത്തിലും കരുത്താർജ്ജിച്ച് സ്വർണവിപണി

shortlink

Related Articles

Post Your Comments

Related Articles


Back to top button