കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് പതിമൂന്നു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര അതിവേഗകോടതിയാണ് ശിക്ഷ വിധിച്ചത്. ചിതറ വളവുപച്ച വളവുപാറ ഷമീലാ മൻസിലിൽ നവാസി(38)നെയാണ് ശിക്ഷിച്ചത്.
Read Also : കളമശ്ശേരി സ്ഫോടനം: ഇടപെട്ട് കേന്ദ്രം, അമിത് ഷാ മുഖ്യമന്ത്രിയെ വിളിച്ചു, എൻഎസ്ജിയും എൻഐഎയും കേരളത്തിലേക്ക്
രണ്ടു ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി. ബലാൽസംഗത്തിത്തിന് 10 വർഷം തടവും 20,000 രൂപ പിഴയും പോക്സോ കേസിൽ 3 വർഷം തടവും 5000 രൂപ പിഴയുമായിട്ടാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
പുനലൂർ ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. പ്രതിക്കു വേണ്ടി അഡ്വ: വിജയകുമാറാണ് കോടതിയിൽ ഹാജരായത്. വാദിഭാഗത്തിനു വേണ്ടി അസി: പബ്ലിക് പ്രോസിക്യൂട്ടർ ഷുഗു സി.തോമസ് ഹാജരായി.
Post Your Comments