റാബി സീസണിലെ വിളകൾക്കുള്ള വളങ്ങളുടെ പോഷകാടിസ്ഥാനത്തിലുള്ള സബ്സിഡി നിരക്കുകൾ നിശ്ചയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ, 2023-24 റാബി സീസണിൽ ഫോസ്‌ഫാറ്റിക്, പൊട്ടാസിക് (പി ആൻഡ് കെ) വളങ്ങളുടെ പോഷകാടിസ്ഥാനത്തിലുള്ള സബ്സിഡി നിരക്കുകളാണ് നിശ്ചയിക്കുക. നിരക്കുകൾ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് രാസവള വകുപ്പ് ഇതിനോടകം നിർദ്ദേശം നൽകിയിരുന്നു. വരാനിരിക്കുന്ന റാബി സീസണിൽ, പോഷകാടിസ്ഥാനത്തിലുള്ള സബ്സിഡിക്കായി 22,303 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കർഷകർക്ക് താങ്ങാവുന്ന നിലയിൽ വളങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്സിഡികൾ നൽകുന്നത്. കർഷകർക്ക് സബ്സിഡിയിലും താങ്ങാവുന്ന വിലയിലും ന്യായമായ വിലയിലും വളങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് രാസവള വകുപ്പ് അറിയിച്ചിട്ടുണ്ട്. വളം നിർമ്മാതാക്കൾ/ ഇറക്കുമതിക്കാർ മുഖേന കർഷകർക്ക് സബ്സിഡി വിലയിൽ 25 ഗ്രേഡുകളിലുളള പി ആൻഡ് കെ വളങ്ങൾ സർക്കാർ ലഭ്യമാക്കുന്നുണ്ട്. 01-04-2010 മുതലുള്ള എൻബിഎസ് സ്കീമാണ് ഫോസ്‌ഫാറ്റിക്, പൊട്ടാസിക് വളങ്ങളുടെ സബ്സിഡി നിയന്ത്രിക്കുന്നത്.
Post Your Comments