ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സഭയില്‍ വലിയ അഴിച്ചുപണിയുണ്ടായേക്കാമെന്ന അഭ്യൂഹം ശക്തമാകുകയാണ്. പുന:സംഘടന സെപ്റ്റംബറോടെ നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്നാണു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൌണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനു ശേഷമാകും പുന:സംഘടന എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍, വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുന:സംഘടനയുടെ തിരക്കിലാണ് ബിജെപി. കേരളത്തില്‍ നിന്നും സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.വലതുപക്ഷ സൈദ്ധാന്തികന്‍ സ്വപന്‍ ദാസ് ഗുപ്ത, നിതി ആയോഗ് ചെയര്‍മാന്‍ അമിതാഭ് കാന്ത് എന്നിവരും മന്ത്രിസഭയിലെത്തിയേക്കാമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
പുന:സംഘടനയെ തുടര്‍ന്ന് അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും സുപ്രധാന പദവി തന്നെ മന്ത്രിസഭയില്‍ ലഭിച്ചേക്കും. ഐഎഎന്‍എസ് അടക്കമുളള വാര്‍ത്താ ഏജന്‍സികള്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
Post Your Comments