ലോകത്തിലെ ഏറ്റവും വിലയേറിയ സ്റ്റോക്ക് എക്സ്ചേഞ്ചായി ഇന്ത്യയുടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ (ബിഎസ്ഇ) തിരഞ്ഞെടുത്തു. ബ്ലൂബെർഗ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഓഹരി വിപണിയിൽ കമ്പനി എന്ന നിലയിൽ ലിസ്റ്റ് ചെയ്യപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പട്ടികയിലാണ് ബിഎസ്ഇ ഒന്നാമത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ബിഎസ്ഇയുടെ ഓഹരി നിക്ഷേപകർക്ക് ലഭിച്ച നേട്ടം 262 ശതമാനത്തിൽ അധികമാണ്. ഇതിനുപുറമേ, ബിഎസ്ഇയുടെ പ്രൈസസ് ടു ഏർണിംഗ്സ് അനുപാതം ഒരു വർഷത്തിനിടെ 48.31 മടങ്ങായി വർദ്ധിച്ചിട്ടുണ്ട്. ഇത്തരം നേട്ടങ്ങൾ ബിഎസ്ഇ കൈവരിച്ചതോടെയാണ് ‘എക്സ്പെൻസീവ് സ്റ്റോക്ക് എക്സ്ചേഞ്ച്’ എന്ന നിലയിലേക്ക് ഉയർന്നത്.
നവംബർ 1 മുതൽ നിരവധി തരത്തിലുള്ള മാറ്റങ്ങൾക്ക് ബിഎസ്ഇ തുടക്കമിട്ടിട്ടുണ്ട്. ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിലുളള ഫീസ് വർദ്ധനവ് നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. എസ് ആൻഡ് പി ബിഎസ്ഇ ഓപ്ഷൻ വിഭാഗത്തിലാണ് ഈ നിരക്ക് വർദ്ധനവ് ആദ്യം നടപ്പാക്കുക. 2022-23 സാമ്പത്തിക വർഷം 221 കോടി രൂപയുടെ ലാഭം കൈവരിക്കാൻ ബിഎസ്ഇക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തെ പ്രതീക്ഷിത ലാഭം 567 കോടി രൂപയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചേർന്ന സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്നാണ് ബിഎസ്ഇ.
Also Read: ക്ഷേത്രത്തില്‍ മോഷണം: മധ്യവയസ്‌കന്‍ അറസ്റ്റില്‍
Post Your Comments