വാഷിംഗ്ടൺ ഡിസി: ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ കാരണങ്ങളിലൊന്ന് ജി 20 ഉച്ചകോടിയിൽ നടന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
‘ഇസ്രായേലിനെ ഹമാസ് ആക്രമിച്ചതിന്റെ ഒരു കാരണം എന്താണെന്ന് എനിക്ക് ബോധ്യമുണ്ട്, എന്നാൽ ഇത് തെളിയിക്കാൻ തന്റെ കയ്യിൽ തെളിവൊന്നുമില്ല., വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഏകീകരണ പ്രവർത്തനത്തിലുണ്ടാകുന്ന പുരോഗതിയാകാം ചിലപ്പോൾ ഹമാസിൻറെ ആക്രമണത്തിനുള്ള കാരണം’- ബൈഡൻ വ്യക്തമാക്കി. യുഎസ് സന്ദർശനത്തിനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനീസിനൊപ്പം വാഷിങ്ടണിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബൈഡന്റെ പ്രതികരണം.
ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഇന്ത്യ, യുഎസ്എ, യുഎഇ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഏഷ്യ, പശ്ചിമേഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവർ ചേർന്നുള്ള ഈ പ്രഖ്യപനത്തിലൂടെ വലിയ സാമ്പത്തിക വികസനത്തിന് വഴിവക്കും. ഇന്ത്യയെ പശ്ചിമേഷ്യ/മിഡിൽ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴി, പശ്ചിമേഷ്യ/മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴി എന്നിവയുൾക്കൊള്ളുന്നതാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി.
ഈ സാമ്പത്തിക ഇടനാഴിയാകാം ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിനുപിന്നിലെന്നാണ് ബൈഡന്റെ വാദം. ഒരാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് ബൈഡൻ ഇത് അഭിപ്രായപ്പെടുന്നത്
Post Your Comments