Latest NewsNewsIndia

സഹോദരന്റെ ദേഹത്ത് കൂടി പലതവണ ട്രാക്ടർ ഓടിച്ച് കയറ്റി യുവാവ്: വീഡിയോ എടുത്ത് നാട്ടുകാർ

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ സഹോദരനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി യുവാവ്. ഭൂമി തർക്കത്തിന്റെ പേരിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രശ്നത്തിൽ ഇടപെടാതെ വീഡിയോ എടുത്ത് രസിക്കുകയായിരുന്നു നാട്ടുകാർ.

മുപ്പതുകാരനായ നിർപത് ഗുർജാർ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ദാമോദർ ഗുർജറാണ് കൊലപാതകം ചെയ്തത്. പ്രതിയെ പിടികൂടിയതായി ഭരത്പൂർ പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് ഓംപ്രകാശ് കിലാനിയ പറഞ്ഞു. മൂന്ന് ദിവസം മുൻപ് ചേട്ടാനുജന്മാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. ഭരത്പൂരിലെ അദ്ദ ഗ്രാമത്തിൽ നിർപത്തും ദാമോദറിന്റെ ബന്ധുക്കളും നടക്കാൻ ഉപയോഗിക്കാനുള്ള വഴിയെച്ചൊല്ലി പരസ്പരം ഏറ്റുമുട്ടിയതാണ് സംഭവം. ഏറ്റുമുട്ടൽ അക്രമാസക്തമായിത്തീർന്നു. ദാമോദർ ട്രാക്ടർ ഉപയോഗിച്ചാണ് നിർപത് ഗുർജറിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

നിർപത്തും ദാമോദറും തമ്മിൽ ദീർഘകാലമായി ഭൂമി തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതുവരെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികളെ പിടികൂടാൻ തിരച്ചിൽ തുടരുകയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥയെന്ന് സംഭവത്തെ അപലപിച്ച ഭാരതീയ ജനതാ പാർട്ടി (ബിജെപി) വക്താവ് സംബിത് പത്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button