കോഴിക്കോട്: താമരശേരിയില്‍ സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ ചുങ്കം പനയുള്ള കുന്നുമ്മലിലെ വാടക വീട്ടില്‍ ഇന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍ക്ക് ഒപ്പം താമരശ്ശേരിയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.
Read Also : ചെലവ് 90 കോടി രൂപ: കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ നിർമ്മാണം പുരോഗമിക്കുന്നു
രാവിലെയോടെയാണ് ഇയാളുടെ സുഹൃത്തായ ശരത്തിനെയും സ്വന്തം വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുങ്കം മുട്ടുകടവ് സ്വദേശിയായ ശരത്ത് രാവിലെ ചുങ്കം ടൗണില്‍ നിന്ന് വീട്ടിലേക്ക് പോയിരുന്നു. പിന്നീട് ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. അഹിനയാണ് ഭാര്യ.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments