മുംബൈയിലെ കാന്തിവാലി ഏരിയയിലെ കെട്ടിടത്തിൽ തീപിടിച്ച് രണ്ട് പേർ മരിച്ചു. പവൻ ധാം വീണ സന്തൂർ ബിൽഡിംഗിന്റെ ഒന്നാം നിലയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്ലോറി വാൽഫാത്തി (43), ജോസു ജെംസ് റോബർട്ട് (8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു.
തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ 8 അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തെക്കുറിച്ച് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്.
Post Your Comments