KeralaLatest NewsNews

ഹ്രസ്വദൂര ട്രെയിൻ യാത്രക്കാരുടെ മനുഷ്യാവകാശങ്ങൾ കവരുന്നു: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് കാരണം മലബാറിലെ ഹ്രസ്വദൂര യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ്. പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർ 15 ദിവസത്തിനകം യാത്രാകേശം പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

Read Also: തെരഞ്ഞെടുപ്പ്: 43 സീറ്റുകളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

കണ്ണൂർ മുതൽ ഷൊർണൂർ വരെ ദിവസേന ട്രെയിനുകളെ ആശ്രയിക്കുന്ന ആയിരകണക്കിന് യാത്രക്കാരാണ് കഴിഞ്ഞ രണ്ടു മാസമായി ദുരിതത്തിലായത്. സമയത്തിന് എത്താൻ കഴിയാത്തതിന് പുറമേ ട്രെയിനുകളിൽ യാത്രക്കാർ ബോധരഹിതരായി വീഴുന്നു. ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. വൈകിട്ട് 3.50 ന് കോഴിക്കോടെത്തുന്ന പരശുറാം 5 നാണ് പുറപ്പെടുക. ട്രെയിൻ വിടാറാകുമ്പോൾ 3.50 ന് കയറിയവർ കുഴഞ്ഞു വീഴുന്ന അവസ്ഥയിലാവും. രാവിലെ 7.57 ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന വന്ദേ ഭാരതിന് വേണ്ടി കണ്ണൂർ -കോഴിക്കോട് പാസഞ്ചർ പിടിച്ചിടുന്നത് പതിവാണ്. പരശുറാം സ്ഥിരമായി വൈകിയോടാറുണ്ട്. വന്ദേഭാരത് ഇല്ലാത്ത ദിവസങ്ങളിലും വൈകിയോടൽ പതിവാണ്.

കാസർഗോഡേക്കുള്ള വന്ദേ ഭാരതിന് വേണ്ടി ജനശദാബ്ദി, ഏറനാട്, വിവിധ സ്‌പെഷ്യൽ ട്രെയിനുകൾ എന്നിവയും പിടിച്ചിടാറുണ്ട്. ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് കോഴിക്കോടെത്തുന്നത് രാത്രി വൈകിയാണ്. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് വേണ്ടി തിരുവനന്തപുരത്തേക്കുള്ള നേത്രാവതി കാഞ്ഞങ്ങാടും പരശുറാം കോഴിക്കോടും പിടിച്ചിടും. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Read Also: എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവുമാണ് ഇന്ത്യയിലുള്ളത്: മോഹൻ ഭഗവത്

shortlink

Related Articles

Post Your Comments

Related Articles


Back to top button