Latest NewsNewsBusiness

18 കാരറ്റ് സ്വർണത്തിൽ തീർത്ത നിബ്, വജ്രങ്ങളാൽ പൊതിഞ്ഞ ഡിസൈൻ! ലോകത്തിലെ ഏറ്റവും വില കൂടിയ പേനയെക്കുറിച്ച് അറിയൂ

പേനയുടെ അടപ്പ് പോലും അത്യാകർഷകമായ ചുവപ്പ് മാണിക്യങ്ങൾ കൊണ്ട് നിർമ്മിച്ചവയാണ്

വ്യത്യസ്ഥ വിലയിലും ഡിസൈനിലും ഉള്ള പേനകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇത്തരം പേനകൾ വാങ്ങുമ്പോൾ എപ്പോഴെങ്കിലും ലോകത്തിൽ ഏറ്റവും വില കൂടിയ പേന ഏതെന്ന് ചിന്തിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ, ലോകത്തിലെ വില കൂടിയ പേനയേതെന്ന് അറിയുമ്പോൾ ചെറിയൊരു ഞെട്ടലുണ്ടാകും. ആഗോളതലത്തിൽ ഏറ്റവും വിലയേറിയ പേന എന്ന ചാർട്ടിൽ ഒന്നാമത് ഉള്ളത് ഫുൾഗോർ നോക്റ്റേണസ് എന്ന ഫൗണ്ടൻ പേനയാണ്. 66 കോടി രൂപയാണ് ഈ പേനയുടെ വില.

കറുത്ത വജ്രങ്ങളാൽ അലങ്കരിച്ച ഈ അസാധാരണമായ ഈ ഫൗണ്ടൻ പേനയെ ‘നൈറ്റ് ഗ്ലോ’ എന്നും വിശേഷിപ്പിക്കാറുണ്ട്. സ്വർണ കൊണ്ട് തീർത്ത ഈ പേന, വില കൂടിയ 945 കറുത്ത വജ്രം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഇതിനുപുറമേ, 123 മാണിക്യങ്ങളും അലങ്കരിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. വളരെ വ്യത്യസ്ഥമായ ഡിസൈനിലാണ് ഈ കോടികൾ വിലമതിക്കുന്ന പേന രൂപകൽപ്പന ചെയ്തിരിക്കുന്നത്. പേനയുടെ അടപ്പ് പോലും അത്യാകർഷകമായ ചുവപ്പ് മാണിക്യങ്ങൾ കൊണ്ട് നിർമ്മിച്ചവയാണ്. 18 കാരറ്റ് സ്വർണ നിബാണ് പേനയ്ക്ക് ഉള്ളത്. ലോകത്ത് ഇതുവരെ ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് വിറ്റുപോയ പേന കൂടിയാണ് നൈറ്റ് ഗ്ലോ. ഷാങ്ഹായിൽ നടന്ന ലേലത്തിലാണ് 66 കോടി രൂപയ്ക്ക് വിറ്റുപോയത്.

Also Read: സംസ്ഥാനത്ത് ഭീഷണിയായി പകര്‍ച്ചപ്പനി: ഇന്നലെ മാത്രം പനി ബാധിച്ചത് 7,932 പേര്‍ക്ക്, 74 പേര്‍ക്ക് ചിക്കന്‍പോക്‌സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button