KeralaLatest NewsNews

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ ദുരൂഹസാഹചര്യത്തില്‍ അടുക്കളയില്‍ മരിച്ച നിലയില്‍ 

പാലക്കാട്: പാലക്കാട് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഴൽമന്ദം ആലിങ്കലിൽ ആണ് സംഭവം. ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സുനില, മകൻ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ എന്നിവരാണ് മരിച്ചത്.

പുലർച്ചെ വീടിന്‍റെ അടുക്കളയിലാണ് മൂന്ന് പേരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button