ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളി. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹര്‍ജിയില്‍ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറഞ്ഞത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.
എല്ലാ ജഡ്ജിമാര്‍ക്കും വിഷയത്തില്‍ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനാല്‍ നാല് വിധികളാണ് ഹര്‍ജികളിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ‘നഗരങ്ങളില്‍ താമസിക്കുന്നവരെല്ലാം വരേണ്യരല്ല. വിവാഹം സ്ഥിരതയുള്ളതാണെന്ന് വാദിക്കാനാവില്ല. അത്തരം പ്രസ്താവനകള്‍ തെറ്റാണ്. ഇത് തുല്യതയുടെ കാര്യമാണ്. സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നു. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങള്‍ വഴി വിവാഹത്തില്‍ പരിഷ്കാരങ്ങള്‍ വന്നിട്ടുണ്ട്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്പെഷ്യല്‍ മാര്യേജ് ആക്റ്റില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റിന് തീരുമാനിക്കാം’, ചീഫ് ജസ്റ്റിസ് പറഞ്ഞു.
Post Your Comments