കോഴിക്കോട്: ബാഗ്ലൂരിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന് ചേവായൂരിലും, പരിസരപ്രദേശങ്ങളിലും വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മലയമ്മ സ്വദേശി കോരൻ ചാലിൽ ഹൗസിൽ ശിഹാബുദീനെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി പി ജേക്കബ് ഡാൻസാഫ് ടീമിനോടത്ത് നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തത്.
Read Also: കുടലിന്റെ ആരോഗ്യത്തിന് കഴിയ്‌ക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം
ജൂലൈ 15 നാണ് ഇയാളുമായി ബന്ധമുള്ള കോട്ടപ്പുറം സ്വദേശി ഷിഹാബുദീൻ 300 ഗ്രാം എംഡിഎംഎയുമായി പിടിയിലായത് തുടർന്ന് വിശദമായ അന്വേക്ഷണം നടത്തിയതിൽ ബാഗ്ലൂരിലെ വിൽപനക്കാരനായ അങ്ങാടിപുറം സ്വദേശി മുഹമദ് ഹുസൈനെയും, ഇടനിലക്കാരനായി പ്രവർത്തിച്ച മായനാട് സ്വദേശി രഞ്ജിത്തിനെയും പിടികൂടിയിരുന്നു.
ഇപ്പോൾ പിടിയിലായ ശിഹാബുദീനാണ് ഇതിൽ കാരിയറായി പ്രവർത്തിച്ചത്. ബംഗ്ലൂരിൽ നിന്നും ബൈക്കിൽ സഞ്ചരിച്ചാണ് ഇയാൾ മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കൊണ്ട് വന്നത്. പിടിക്കപെടാതിരിക്കാൻ വാട്‌സ് ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത് ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്‌സ് ആപ്പ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഇയാളെ കുറിച്ച് പിടിയിലായ ആർക്കും വ്യക്തമായ അറിവുണ്ടാകാതിരുന്നതും പോലീസിനെ കുഴക്കിയിരുന്നു. ഡാൻസാഫ് സ്‌ക്വാഡിന്റെ രണ്ടര മാസത്തെ നീരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. പോലീസ് പിടികൂടാതിരിക്കാൻ പ്രതി വീട്ടിൽ വരാതെ പലസ്ഥലങ്ങളായി മാറി മാറി താമസിക്കുകയായിരുന്നു. സ്വർണ്ണക്കടത്തിൽ നെടുമ്പാശേരി എയർ പോർട്ടിൽ നിന്ന് കസ്റ്റംസ് പിടികൂടിയതിന് ശിഹാബിന് കേസ് നിലവിൽ ഉണ്ട്. ചേവായൂർ ലഹരി കടത്ത് കേസിൽ ഇത് വരെ നാല് പ്രതികൾ പിടിയിലായിട്ടുണ്ട്.
Post Your Comments