പേരൂർക്കട: പാളയം പബ്ലിക് ലൈബ്രറിക്ക് എതിർവശം കൂറ്റൻ മരം വീണ് ഓട്ടോറിക്ഷകൾ തകർന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകളാണ് കൂറ്റൻ തേക്ക് മരംവീണു തകർന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. തിരുവനന്തപുരം പേയാട് സ്വദേശി ജോയി പ്രകാശിന്റേയും പൂഴനാട് സ്വദേശി പ്രസാദിന്റേയും ഉടമസ്ഥതയിലുള്ളതാണ് ഓട്ടോകൾ. ഒരു ഓട്ടോറിക്ഷ പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. വാഹനത്തിനുള്ളിൽ ഡ്രൈവർമാർ ഇല്ലാത്തതിനാൽ ആളപായം ഒഴിവായി.
Read Also : ബിഹാർ ട്രെയിൻ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ന ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
വിവരം അറിഞ്ഞ് തിരുവനന്തപുരം ഫയർ സ്റ്റേഷൻ നിന്നും സ്ഥലത്തെത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി. വിജയകുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ വി.ആർ. അരുൺകുമാർ, ദിനുമോൻ, പി. പ്രവീൺ, എസ്. രഞ്ജിത്ത്, കെ.എസ്. വിജിൻ എന്നിവർ അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
Post Your Comments