ലക്നൗ: സരയു നദിയിലിറങ്ങി ഡാൻസ് ചെയ്ത് റീൽ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുത്ത് യുപി പൊലീസ്. പുണ്യ നദിയായ സരയുവിനെ അനാദരിച്ചു എന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് വിശ്വാസികൾ പ്രതിഷേധവുമായെത്തിയതിന് പിന്നാലെയാണ് യുഅവതിക്കെതിരെ പൊലീസ് കേസെടുത്തത്.
‘ജീവൻ മേ ജാനേ ജാനാ’ എന്ന ബോളിവുഡ് ഗാനത്തിനൊപ്പം യുവതി ചുവട് വയ്ക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ വിശ്വാസികൾ യുവതിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നു. യുവതിയിടേത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്നും ഇത്തരം രീതികൾ അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.
സരയു പുണ്യനദിയാണെന്നും. ഇത്തരം ചിത്രീകരണങ്ങൾ നദിയിൽ നടത്തുന്നത് ആചാരലംഘനമാണെന്നും വിശ്വാസികൾ വ്യക്തമാക്കി. യുവതിയെ എതിർത്ത് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി വിശ്വാസികൾ എത്തിയിട്ടുണ്ട്. തുടർന്ന്, യുപി പൊലീസ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Post Your Comments