Life Style

പിതാവിന്റെ ജീവിതശൈലി വരും തലമുറകളെ എങ്ങനെ ബാധിക്കുന്നു ?

മദ്യപാനികളുടെ ജീവിത ശൈലിയും മദ്യപാനവും കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് പഠനങ്ങള്‍. യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത് .പിതാവ് മദ്യപിക്കുന്നയാളാണെങ്കില്‍ പിറക്കുന്ന കുട്ടികള്‍ക്ക് ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്റ്റം സിന്‍ഡ്രോം (എഫ്.എ.എസ്.ഡി) എന്ന അവസ്ഥയ്ക്ക് സാധ്യതയുണ്ട്.പിതാവിന്റെ മദ്യപാനം കുട്ടിയുടെ ജനന സമയത്തെ ഭാരവര്‍ദ്ധന, തലച്ചോറിന്റെ ഭാരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.

പിതാവിന്റെ പ്രായം വര്‍ദ്ധിക്കുന്നത് കുട്ടികളില്‍ സ്‌കിസോഫ്രീനിയ, ഓട്ടിസം എന്നിവ ഉണ്ടാക്കിയേക്കാമെന്നും പഠനം പറയുന്നു. അതുപോലെ തന്നെ പിതാവിന്റെ കൗമാരത്തിലുള്ള ഭക്ഷണക്രമം കുട്ടികളിലും വരുംതലമുറകളിലും ഹൃദ്രോഗങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം പറയുന്നു.

പുരുഷന്റെ ജീവിതശൈലി അവന്റെ ബീജത്തിന്റെ ഡി.എന്‍.എയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും അത് കുട്ടിയുടെ ജനികതഘടനയെ എങ്ങനെ ബാധിക്കുന്നുണ്ടെന്ന് നടത്തിയ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത് . പിതാവിന്റെ പ്രായവും ജീവിതശൈലിയും ജീന്‍ വിഘടനത്തെ നിയന്ത്രിക്കുന്ന തന്മാത്രകളില്‍ മാറ്റങ്ങളുണ്ടാക്കും.കുട്ടികളില്‍ മാത്രമല്ല വരും തലമുറയിലും ഇത് പ്രശ്‌നങ്ങൾ ഉണ്ടാക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button