Latest NewsNewsIndiaInternational

ഇന്ത്യയുമായുള്ള പങ്കാളിത്തം തുടരും, ചൈന ‘പേസിംഗ് ചലഞ്ച്’ ആയി തുടരും: പെന്റഗൺ

ഇന്ത്യയുമായി ശക്തമായ പ്രതിരോധ പങ്കാളിത്തം വളർത്തുന്നത് അമേരിക്ക തുടരുമെന്ന് പെന്റഗൺ. അമേരിക്കൻ ഐക്യനാടുകളിലെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമാണ്‌ പെന്റഗൺ. പ്രതിരോധ തലത്തിൽ ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇന്ത്യയുമായി ശക്തമായ പ്രതിരോധ പങ്കാളിത്തം തുടർന്നും വളർത്തിയെടുക്കുമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി പാറ്റ് റൈഡർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

1997-ൽ ഇന്ത്യയും യു.എസും തമ്മിലുള്ള പ്രതിരോധ വ്യാപാരം ഏതാണ്ട് നിസ്സാരമായിരുന്നു. എന്നാൽ, ഇന്ന് അത് 20 ബില്യൺ ഡോളറിന് മുകളിലാണ്. ഇന്ത്യയുമായുള്ള ബന്ധത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം പക്ഷേ, ചൈനയുമായുള്ള ബന്ധത്തിൽ അത്ര സുഖകരമായ മറുപടിയല്ല ഉള്ളത്. പ്രതിരോധ വകുപ്പിന് ചൈന ‘പേസിംഗ് ചലഞ്ച്’ ആയി തുടരുന്നുവെന്നാണ് റൈഡർ ചൂണ്ടിക്കാട്ടുന്നത്.

‘വ്യക്തിഗത രാഷ്ട്രങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും വർഷങ്ങളായി സമാധാനവും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമം പാലിക്കുന്നതിലും ഇന്ത്യയുമായും ഇന്തോ-പസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ഞങ്ങൾക്കുള്ള പങ്കാളിത്തത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button