കൊല്ലം: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകൾ ആണ് തുറന്നത്. അഞ്ച് സെന്റിമീറ്റർ വീതം ആണ് ഉയർത്തിയത്. റൂൾ കർവ് പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ കല്ലട ആറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് തെന്മല ഡാമിൽ ജലനിരപ്പ് ഉയർന്നത്.
Post Your Comments