CricketArticleSports

2023ലെ ക്രിക്കറ്റ് ലോക കപ്പിന് ഇന്ത്യ വേദിയാകുമ്പോള്‍ ക്രിക്കറ്റിന്റെ പിറവിയെ കുറിച്ച് അറിഞ്ഞിരിക്കാം

ഐ.സി.സി ലോക കപ്പ് ക്രിക്കറ്റ് അല്ലെങ്കില്‍ ലോക കപ്പ് ക്രിക്കറ്റ് പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റിന്റെ പ്രധാന ചാമ്പ്യന്‍ഷിപ്പ് ആണ്. നാലുവര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ആണ് സംഘടിപ്പിക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ തൊട്ട് ഫൈനല്‍ വരെ നീളുന്നതാണ് ഈ ചാമ്പ്യന്‍ഷിപ്പിന്റെ മത്സരക്രമം. ഈ ടൂര്‍ണമെന്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വീക്ഷിക്കുന്ന കായിക ഇനങ്ങളില്‍ ഒന്നാണ്.

ഐ.സി.സിയുടെ അഭിപ്രായപ്രകാരം ക്രിക്കറ്റ് ലോക കപ്പ് ആണ് ഏറ്റവും പ്രധാനപ്പെട്ട കായികമത്സരം. കായിക മത്സരങ്ങളുടെ ഔന്നത്യത്തിനു ഉദാഹരണവുമാണ് ക്രിക്കറ്റ് ലോക കപ്പ്. ആദ്യത്തെ ലോക കപ്പ് ക്രിക്കറ്റ് 1975-ല്‍ ഇംഗ്ലണ്ടിലാണ് നടന്നത്.

ഓസ്‌ട്രേലിയ ഈ കപ്പ് അഞ്ച് തവണ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും രണ്ടു തവണയും പാകിസ്ഥാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ ഓരോ തവണയും ഈ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

ലോക കപ്പ് കളിക്കാന്‍ ഒരിക്കലെങ്കിലും കഴിഞ്ഞിട്ടുള്ള രാജ്യങ്ങളുടെ എണ്ണം പത്തൊന്‍പത് ആണ്(യോഗ്യതാമത്സരങ്ങള്‍ കൂട്ടാതെ). എങ്കിലും, ഇതുവരെയുള്ള എല്ലാ ലോകകപ്പ് മത്സരങ്ങളും കളിച്ച രാജ്യങ്ങള്‍ ഏഴെണ്ണം മാത്രമേ ഉള്ളൂ, അതില്‍ തന്നെ അഞ്ചു രാജ്യങ്ങള്‍ മാത്രമേ ലോക കപ്പ് ട്രോഫി നേടിയിട്ടുള്ളൂ.
ഇന്ത്യ,ആസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്,ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ക്രിക്കറ്റിലെ രാജാക്കന്‍മാര്‍.

ക്രിക്കറ്റ് ലോക കപ്പ് വേദിയും തിരഞ്ഞെടുപ്പും

അപേക്ഷ നല്‍കിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് അന്തര്‍ദേശീയ ക്രിക്കറ്റ് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വോട്ട് ചെയ്താണ് ഓരോ തവണയും ലോക കപ്പ് എവിടെ നടത്തണമെന്ന് തീരുമാനിക്കാറ്.

ആദ്യ മൂന്ന് ലോക കപ്പും ഇംഗ്ലണ്ടില്‍ വച്ചായിരുന്നു നടത്തപ്പെട്ടത്. ഉദ്ഘാടന ചടങ്ങുകള്‍ നടത്തുവാനുള്ള വിഭവങ്ങള്‍ നല്‍കിക്കോളാം എന്ന് ഇംഗ്ലണ്ട് പറഞ്ഞത് കൊണ്ടാണ് ഐ.സി.സി, ആദ്യ ലോക കപ്പ് അവിടെ നടത്തുവാന്‍ അനുമതി നല്‍കിയത്. ഇന്ത്യയിലും പാകിസ്ഥാനിലുമായി നടന്ന 1987 ക്രിക്കറ്റ് ലോക കപ്പ് ആണ് ഇംഗ്ലണ്ടിനു പുറത്ത് നടന്ന ആദ്യ ലോക കപ്പ്.

ലോക കപ്പുകള്‍ പല രാജ്യങ്ങളുടെ സംയുക്ത സംരംഭങ്ങളായിട്ട് പലപ്പോഴും നടത്തപ്പെട്ടിട്ടുണ്ട്. 1987-ലും 1996-ലും ഏഷ്യന്‍ രാജ്യങ്ങള്‍ ആണ് ലോക കപ്പിന് ആധിത്യമരുളിയത്. 1992 ല്‍ ആസ്‌ട്രേലിയയിലും 2003ല്‍ ദക്ഷിണാഫ്രിക്കയിലും 2007ല്‍ വെസ്റ്റ് ഇന്‍ഡീസിലും ഇങ്ങനെയാണ് ലോകകപ്പ് നടന്നത്.

shortlink

Related Articles

Post Your Comments


Back to top button