Latest NewsNewsIndia

കാറിൽ എയർബാഗ് ഇല്ല: ആനന്ദ് മഹീന്ദ്രയ്ക്കും മറ്റ് 12 പേർക്കുമെതിരെ കേസ്

കാൺപൂർ: കാറിന്റെ സുരക്ഷയെക്കുറിച്ച് തെറ്റായ ഉറപ്പ് നൽകിയതിനെത്തുടർന്ന് ആനന്ദ് മഹീന്ദ്രയ്ക്കും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിലെ 12 ജീവനക്കാർക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന സംഭവത്തിൽ എയർബാഗുകൾ ഇല്ലാത്ത സ്‌കോർപിയോ കാറാണ് കമ്പനി തനിക്ക് വിറ്റതെന്നും, ഇത് തന്റെ മകൻ വാഹനാപകടത്തിൽ മരിക്കാൻ കാരണമായെന്നും പരാതിക്കാരനായ രാജേഷ് മിശ്ര ആരോപിച്ചു.

2020ൽ തന്റെ മകൻ അപൂർവയ്ക്ക് സമ്മാനമായാണ് 17.39 ലക്ഷം രൂപ മുടക്കി രാജേഷ് മിശ്ര സ്കോർപ്പിയോ വാങ്ങി നൽകിയത്. 2022 ജനുവരി 14ന്, സുഹൃത്തുക്കളോടൊപ്പം ലക്നൗവിൽ നിന്ന് കാൺപൂരിലേക്ക് മടങ്ങുമ്പോൾ, മൂടൽമഞ്ഞിനെത്തുടർന്ന് കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കറിന്റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി സുപ്രീം കോടതി

അപൂർവ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജനുവരി 29ന് കാറിലെ അപാകതകൾ ചൂണ്ടിക്കാട്ടി രാജേഷ് താൻ കാർ വാങ്ങിയ ഓട്ടോ ഷോറൂമിലെത്തി. അപകടസമയത്ത് സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിലും എയർബാഗ് പ്രവർത്തിച്ചില്ലെന്നുംതെറ്റായ ഉറപ്പ് നൽകി കമ്പനി വഞ്ചിച്ചതായും രാജേഷ് മിശ്ര പരാതിയിൽ ആരോപിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയു, വെന്റിലേറ്റർ വാടക: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

വാഹനം കൃത്യമായി പരിശോധിച്ചിരുന്നെങ്കിൽ തന്റെ മകൻ മരിക്കില്ലായിരുന്നുവെന്നും കമ്പനിയുടേത് വഞ്ചനാപരമായ നടപടികളാണെന്നും രാജേഷ് പരാതിയിൽ പറയുന്നു. കമ്പനിയിലെ ജീവനക്കാർ തന്നോട് വാക്കുതർക്കത്തിലേർപ്പെട്ടതായും ഡയറക്‌ടർമാരുടെ നിർദേശപ്രകാരം മാനേജർമാർ തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തതായും രാജേഷ് മിശ്ര ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button