ഇടുക്കി: കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തില്‍ പോലീസ് വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെ യുവാവിന്റെ ആത്മഹത്യാശ്രമം. ഇന്ന് രാവിലെ കുമളി പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. കുമളി സ്വദേശിയായ മുനിയാണ്ടി സുരേഷ് ആണ് പോലീസ് സ്റ്റേഷന് മുന്നിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
read also: ലോൺ ആപ്പ് ഉൾപ്പെടെയുള്ള നവമാധ്യമ ശൃംഖലകളിലൂടെയുള്ള ചൂഷണങ്ങൾക്കെതിരെ നിയമ നടപടി: വനിതാ കമ്മീഷൻ
കഞ്ചാവുക്കേസിലും മോഷണം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സുരേഷ്. ഇയാളുടെ വീട്ടില്‍ ഇന്ന് രാവിലെ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ കഞ്ചാവോ മറ്റു ലഹരി വസ്തുക്കളോ കണ്ടെത്താനായില്ല. അന്വേഷണ സംഘം പരിശോധന അവസാനിപ്പിച്ച് മടങ്ങിയതിന് പിന്നാലെയാണ് സുരേഷ് സ്റ്റേഷന് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Post Your Comments