ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹിയിൽ വെച്ചായിരിക്കും കൂടിക്കാഴ്ച്ച. അടുത്ത വർഷം നടക്കുന്ന അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഉദ്ഘാടത്തിന് ക്ഷണിക്കുന്നതിനായാണ് അദ്ദേഹം മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.
Read Also: കോടികളുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ കോഫെപോസ ചുമത്തി ഇഡി
അടുത്ത വർഷം അയോദ്ധ്യ രാമക്ഷേത്രം ജനുവരി 24 ന് ഭക്തർക്കായി തുറന്ന് നൽകാനാണ് തീരുമാനം. നാളെ വൈകിട്ട് ആറോടെ മുഖ്യമന്ത്രി യോഗി പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കാണുമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം ജനുവരിയിൽ രാമലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങും നടത്തും. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് ചടങ്ങ് നടത്തുന്നത്.
ലോകത്തിലെ 160 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പ്രതിഷ്ഠാ മഹോത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തുന്നത്.
Post Your Comments