കൊച്ചി : സോളാര്‍ കമ്മീഷന്‍ അനുവദിച്ചാല്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ വാര്‍ത്ത സമ്മേളനത്തില്‍ പുറത്തുവിടുമെന്ന് സരിത നായര്‍. ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമ്മീഷന് കൈമാറിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിത.
ഇതിനു പുറമേ ജിക്കുമോന്‍ സരിതയ്ക്ക് അയച്ച ഇ മെയില്‍ സന്ദേശങ്ങളുടെ പകര്‍പ്പും സരിത കമ്മീഷന് കൈമാറിയിട്ടുണ്ട്. ഒരു മുന്‍കേന്ദ്രമന്ത്രിയില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തനിക്കും ശ്രീധരന്‍ നായര്‍ക്കുമൊപ്പം ജോപ്പനുമുണ്ടായിരുന്നുവെന്നും സരിത പറഞ്ഞു.
ഇതോടെ സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നും ശ്രീധരന്‍ നായരുമായി സരിത മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദത്തെ തള്ളുന്ന തരത്തിലുള്ള തെളിവുകളാണ് സോളാര്‍ കമ്മീഷന് കൈമാറിയത്. ഇത് ശ്രീധരന്‍ നായരോടൊപ്പം മുഖ്യമന്ത്രിയെ ഓഫീസില്‍ വച്ച കണ്ടതിന്റെ ദൃശ്യങ്ങളാണെന്നും താനും മുഖ്യമന്ത്രിയും ശ്രീധരന്‍ നായരും മാത്രമല്ല അന്ന് ഓഫീസില്‍ ഉണ്ടായിരുന്ന എല്ലാവരും ദൃശ്യങ്ങളിലുണ്ടെന്നും സരിത പറഞ്ഞു.
Post Your Comments