തൃശ്ശൂര്‍: പത്തനാപുരത്ത് ഇടതുസ്ഥാനാര്‍ഥി ഗണേഷ് കുമാറിനെ പിന്തുണച്ച് മോഹന്‍ലാല്‍ എത്തിയതിനെതി രെ രംഗത്തെത്തിയ ജഗദീഷിനെതിരെ ആഞ്ഞടിച്ച് മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന സിന്ധു ജോയി രംഗത്ത്. രാഷ്ട്രീയത്തില്‍ ‘കാക്ക തൂറിയ’ പോലത്തെ വൈകാരിക പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും വ്യക്തിപരമായ വികാരങ്ങള്‍ക്കോ, വേദനകള്‍ക്കോ രാഷ്ട്രീയത്തില്‍ സ്ഥാനം ഇല്ലെന്നും സിന്ധു ജോയി. പത്തനാപുരത്ത് നിന്ന് ജഗദീഷ് അലമുറയിടുന്നത് കാണുമ്പോൾ താന്‍ നിയമസഭയില്‍ ഇരിക്കാന്‍ യോഗ്യന്‍ അല്ല എന്നാണ് ജഗദീഷ് തെളിയിക്കുന്നതെന്ന് സിന്ധുജോയി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജഗദീഷിനെതിരെ സിന്ധു ജോയി രംഗത്തെത്തിയത്.
സിന്ധു ജോയിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ അവരുടെ രാഷ്ട്രീയ പക്വത കൂടി പരിശോധിച്ചാല്‍ നന്നായിരുന്നു .പത്തനാപുരത്ത് നിന്ന് ജഗദീഷ് അലമുറയിടുന്നത് കാണുമ്പോള്‍ അമര്‍ഷം തോന്നുന്നു. ആര് ആർക്ക് വേണ്ടി പ്രചരണം നടത്തണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് .ഇതൊക്കെ ചര്‍ച്ച ആക്കുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്യുക വഴി താന്‍ നിയമസഭയില്‍ ഇരിക്കാന്‍ യോഗ്യന്‍ അല്ല എന്ന് തെളിയിക്കുകയാണ് ജഗദീഷ് .മോഹന്‍ലാലിനെ പോലെ ശ്രേഷ്ടനായ ഒരു നടന് എത്തുമ്പോള്‍ ജനം തടിച്ചു കൂടുന്നത് സ്വാഭാവികം മാത്രം അതില്‍ വിറളി പിടിക്കേണ്ട കാര്യം എന്ത്? വ്യക്തിപരമായ വികാരങ്ങള്‍ക്കോ ,വേദനകള്‍ക്കോ രാഷ്ട്രീയത്തില്‍ സ്ഥാനം ഇല്ലെന്ന ബാലപാഠം എങ്കിലും പഠിക്കണം മിസ്റ്റര്‍ ജഗദീഷ് ! പൊതുജനങ്ങളുടെ ഹൃദയവേദനകള്‍ ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയണം അല്ലാതെ താങ്കള്‍ തന്നെ ഏതോ സിനിമയില്‍ പറയുന്ന ഡയലോഗ് പോലെ ‘കാക്ക തൂറിയ’ പോലത്തെ വൈകാരിക പ്രകടനങ്ങള്‍ അവസാനിപ്പിക്കുക.ഈ വിഷയത്തില്‍ ഭീമന് രഘു സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹം തന്നെ .
Post Your Comments