Latest NewsNewsIndia

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനു തിരിച്ചടി: വധശ്രമക്കേസിലെ സ്റ്റേ സുപ്രീം കോടതി റദ്ദാക്കി

ലക്ഷദ്വീപ്: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനു തിരിച്ചടി. വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി സസ്പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് വിട്ടത്. ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ആറാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ ആനുകൂല്യങ്ങള്‍ ഈ കാലയളവില്‍ തുടരും.

Read Also: ‘മാ​ട്രി​മോ​ണി’ സ്ഥാ​പ​ന​ത്തി​ന്‍റ മ​റ​വി​ൽ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

‘ആറാഴ്ചത്തേയ്ക്ക് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കുന്നത് ജസ്റ്റിസുമാരായ ബി.വി നാഗരത്നയും ഉജ്ജല്‍ ഭൂയാനും അടങ്ങിയ ബെഞ്ച് തടഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിക്കെതിരായ ഫൈസലിന്റെ അപ്പീലിലും അതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ ഹര്‍ജിയിലും ഹൈക്കോടതി ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ബെഞ്ച് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button