Latest NewsNewsIndiaBusiness

കുറഞ്ഞ ചെലവിൽ ഇനി അതിവേഗം വായ്പ നേടാം, സാധാരണക്കാരെ ലക്ഷ്യമിട്ട് പുതിയ പ്ലാറ്റ്ഫോമുമായി റിസർവ് ബാങ്ക്

പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് മുതൽ പബ്ലിക് ടെക് പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിക്കുന്നതാണ്

കുറഞ്ഞ ചിലവിൽ അതിവേഗം വായ്പ നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ നൽകുന്നത് സുഗമമാക്കാൻ പുതിയ പ്ലാറ്റ്ഫോമിനാണ് ആർബിഐ രൂപം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പബ്ലിക് ടെക് പ്ലാറ്റ്ഫോമാണ് ആർബിഐ പുതുതായി രൂപകൽപ്പന ചെയ്തിട്ടുള്ളത്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് വായ്പാ ദാതാവിനെ കൂടുതൽ ബോധവൽക്കരിച്ച് തടസ്സങ്ങൾ ഇല്ലാത്ത ക്രെഡിറ്റ് ലഭ്യത ഉറപ്പുവരുത്താനാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. റിസർവ് ബാങ്കിന്റെ ഉപസ്ഥാപനമായ റിസർവ് ബാങ്ക് ഇന്നൊവേഷന്‍ ഹബ്ബാണ് പ്ലാറ്റ്ഫോമിന് രൂപം നൽകിയിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് മുതൽ പബ്ലിക് ടെക് പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിക്കുന്നതാണ്. ഈ പ്ലാറ്റ്ഫോമിലൂടെ വായ്പയുമായി ബന്ധപ്പെട്ട് വിവര ദാതാക്കൾക്കും, വായ്പ സ്വീകരിക്കുന്നവർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ്. കൂടാതെ, വായ്പ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കും. ആദ്യ ഘട്ടത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകൾ അടക്കമുള്ളവയ്ക്കാണ് മുൻതൂക്കം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 1.60 ലക്ഷം രൂപ വരെയുള്ള കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകളെയാണ് ഇതിനായി പരിഗണിക്കുക.

Also Read: ക്ഷേത്രക്കുളത്തിൽ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തി: അരികില്‍ ആത്മഹത്യ കുറിപ്പ് 

ഓരോ ഘട്ടത്തിലും ക്ഷീരോൽപാദക മേഖലയിലെ വായ്പകൾ, എംഎസ്എംഇ വായ്പകൾ, വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ തുടങ്ങിയവയും പരിഗണിക്കുന്നതാണ്. എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ എൻഡ്-ടു-എൻഡ് ഡിജിറ്റൽ സുരക്ഷ പ്ലാറ്റ്ഫോമിന് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button