News

‘പരിഹാരം ഉണ്ടാകേണ്ടത് ഹൃദയത്തിൽ നിന്നാണ്, വെടിയുണ്ടകളിൽ നിന്നല്ല’: രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി

അസം: രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്ത്.
വെടിയുണ്ടകളിൽ നിന്നല്ല, ഹൃദയത്തിൽ നിന്നാണ് പരിഹാരം ഉണ്ടാകേണ്ടതെന്ന്, മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യൻ സൈന്യത്തെ ഇറക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തെ വിമർശിച്ച് അസം മുഖ്യമന്ത്രി പറഞ്ഞു.

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി: അട്ടിമറിയെന്ന് കോൺഗ്രസ്, അന്വേഷണം വേണമെന്ന് ആവശ്യം
‘ഇന്ത്യൻ സൈന്യത്തെ ഇറക്കി മണിപ്പൂരിലെ അക്രമം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി പറയുന്നു. അതിനർത്ഥം എന്താണ്? ഇന്ത്യൻ സൈന്യം സാധാരണക്കാർക്ക് നേരെ വെടിയുതിർക്കണം. ഇതാണോ രാഹുലിന്റെ പരിഹാരം? ഇത് പരിഹരിക്കാൻ സൈന്യത്തിന് കഴിയില്ല. ചില സാഹചര്യങ്ങളിൽ മാത്രമേ അവർക്ക് താൽക്കാലിക സമാധാനം കൊണ്ടുവരാൻ കഴിയൂ. പരിഹാരം ഉണ്ടാകേണ്ടത് ഹൃദയത്തിൽ നിന്നാണ്, വെടിയുണ്ടകളിൽ നിന്നല്ല,’ ഹിമന്ത ശർമ്മ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button