KeralaLatest News

തിരുവല്ലയിൽ നിന്ന് രേഷ്മ കലൂരിലെത്തിയത് നൗഷിദിനെ അറിയിച്ചില്ല, യുവതി ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് ക്രൂര മർദ്ദനം

കൊച്ചിയിൽ രേഷ്മയെ പുരുഷ സുഹൃത്ത് ആയ നൗഷിദ് ക്രൂരമായി കുത്തിക്കൊാലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ശേഷമെന്ന് പൊലീസ് വ്യക്തമാക്കി. പീഡനത്തിൻ്റെ ദൃശ്യങ്ങള്‍ നൗഷിദ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ അടങ്ങിയ ഫോൺ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. യുവതി ദുര്‍മന്ത്രവാദം നടത്തിയെന്നും മന്ത്രവാദത്തിലൂടെ തന്നെ കൊലപ്പെടുത്തുമെന്നും നൗഷീദ് കരുതിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

ഇതെല്ലാം പറഞ്ഞായിരുന്നു നൗഷിദ് രേഷ്മയെ മാനസികമായി പീഡിപ്പിച്ചത്. അതിനിടയിൽ ശാരീരിക പീഡനങ്ങളുമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാനസിക- ശാരീരിക പീഡനം സഹിക്കാനാകാതെ വന്നതോടെ രേഷ്മ തന്നെ കൊല്ലാന്‍ നൗഷീദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ, നൗഷീദ് കൈയില്‍ കരുതിയ കത്തിയെടുത്ത് രേഷ്മയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ കഴുത്തിന് പിന്നില്‍ കുത്തേറ്റ രേഷ്മ സംഭവസ്ഥലത്ത് വച്ച് മരിച്ചു.

പകമൂലമാണ് രേഷ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു നൗഷീദ് ആദ്യം പൊലീസില്‍ മൊഴി നല്‍കിയത്. തന്റെ ശാരീരികസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞുവെന്നും നൗഷിദ് മൊഴി നൽകി. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നായിരുന്നു നൗഷീദ് പറയുന്നത് മൊഴി. സമുഹമാധ്യമം വഴി അടപ്പത്തിലായവരാണ് രേഷ്മയും നൗഷിദും. നൗഷിദിനെ കാണാനാണ് രേഷ്മ ഹോട്ടലിൽ എത്തിയതെന്നാണ് വിവരം. ഇരുവരും തമ്മിൽ സംസാരിക്കുകയും സംസാരത്തിനിടയിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്നന്ന് നൗഷിദ് രേഷ്മയെ ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരങ്ങൾ.

അതേസമയം, വാക്കുതർക്കമുണ്ടാകാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. നൗഷിദിനെ കൂടുതൽ ചോദം ചെയ്യലിന് വിധേയനാക്കിയാൽ മാത്രമേ ഇക്കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു എന്നും പൊലീസ് അറിയിച്ചു. നൗഷിദ് ജോലി ചെയ്യുന്നത് കലൂർ പൊറ്റക്കുഴി മസ്ജിദ് ലെയ്‌നിലെ കൈപ്പിള്ളി റെസിഡൻസി ഓയോ ഹോട്ടലിലാണ്. കൊലപാതകം നടന്നതും ഈ ഹോട്ടലിൽ വച്ചാണ്. നൗഷിദും രേഷ്മയും തമ്മിൽ നേരത്തെ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫേസ്ബുക്ക് വഴിയായിരുന്നു ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. തുടർന്ന് പരിചയം വളർന്ന് ഇരുവരും പ്രണത്തിലാകുകയായിരുന്നു എന്നും സൂചനകളുണ്ട്. ഫോൺ വഴിയും മെസഞ്ചർ വഴിയും ബന്ധം തുടർന്നു വരികയായിരുന്നു ഇരുവരും. അതേസമയം ബുധനാഴ്ച നൗഷിദിനെ കാണാൻ രേഷ്മ വീട്ടിൽ നിന്ന് കലൂരിലെത്തുകയായിരുന്നു എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button