KeralaLatest NewsIndia

‘ഷംസീറിനെതിരായ നിലപാടില്‍ എന്‍എസ്എസിനൊപ്പം’- നാമജപത്തിന് പങ്കെടുക്കുമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

വിവാദ പ്രസ്താവനയിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെതിരായ എന്‍എസ്എസ് നിലപാടിനെ പിന്തുണച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഷംസീറിനെതിരായ എന്‍എസ്എസ് നിലപാടിനൊപ്പമാണ് താനെന്ന് എന്‍എസ്എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. എന്‍എസ്എസ് എടുക്കുന്ന ഏത് തീരുമാനവും താൻ ഉൾപ്പെടെ മുഴുവൻ സമുദായ അംഗങ്ങളും അംഗീകരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

സ്പീക്കർ എഎ ൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ എൻഎസ്എസ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇടത് എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്. ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എൻഎസ്എസിന്റെ ആഹ്വാനം.

എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിന് സമീപത്തെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാട് നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്ക് അയച്ച സർ‌ക്കുലറില്‍ പറയുന്നു.

അതേസമയം, സ്പീക്കർ എൻ ഷംസീറിനെതിരായ പ്രചാരണങ്ങൾക്കെതിരെ ശബ്ദമുയർത്തി എസ്എഫ്ഐ രംഗത്ത് വന്നു. മിത്തുകളെയും പുരാണങ്ങളെയും ചരിത്രവും ശാസ്ത്രവുമായി അവതരിപ്പിക്കാനുള്ള നീക്കം കഴിഞ്ഞ കുറേ വർഷങ്ങളായി ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എസ്എഫ്ഐ. പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഷംസീറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് എസ്എഫ്ഐ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button