തിരുവനന്തപുരം: ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ. പേയാട് പള്ളിമുക്ക് സ്വദേശി ജോണി, ശ്രീവരാഹം സ്വദേശികളായ വിജയകുമാരൻ നായർ, ഹരി എന്നിവരാണ് പിടിയിലായത്. മ്യൂസിയം പൊലീസാണ് പിടികൂടിയത്.
Read Also : ‘ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്, ആ മകളോട് മാപ്പ് പറയാൻ യോഗ്യർ അവർ മാത്രം’: പദ്മകുമാർ
ജൂലൈ 7-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വഴുതക്കാടുള്ള സ്റ്റേറ്റ് മുനിസിപ്പൽ ഓഫീസ് കോമ്പൗണ്ടിൽ നിന്ന് 10 വർഷം പ്രായമുള്ള ചന്ദനമരമാണ് പ്രതികൾ മുറിച്ചു കടത്തിയത്.
Read Also : ഷംസീർ സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, ഗണപതി ഭഗവാനെ അപമാനിച്ചതിന് മാപ്പ് പറയണം: എൻഎസ്എസ്
ഫോർട്ട്, ശ്രീകാര്യം, കഴക്കൂട്ടം സ്റ്റേഷനുകളിൽ ഇവർക്കെതിരെ സമാനമായ സംഭവങ്ങൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments