KeralaLatest NewsNews

പ്രിൻസിപ്പൽ പട്ടികയിൽ അനധികൃത ഇടപെടൽ നടത്തിയിട്ടില്ല: ഉന്നതവിദ്യാഭ്യാസ മന്ത്രി

തൃശൂർ: സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് യുജിസി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്പെഷ്യൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി ആർ ബിന്ദു. പരാതിയ്ക്കിടയാകാത്ത രീതിയിൽ പ്രിൻസിപ്പൽ നിയമനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Read Also: നെറ്റിയില്‍ കുറിതൊട്ട് സ്കൂളില്‍ വന്നതിന് ഹിന്ദു വിദ്യാര്‍ത്ഥിയെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചതായി പരാതി

കോടതിയിൽ നിലവിലുള്ള കേസുകൾ സംബന്ധിച്ച് നിയമോപദേശം നേടിയ ശേഷം മാത്രമേ പ്രിൻസിപ്പൽ നിയമന കാര്യത്തിൽ തുടർനടപടികൾ എടുക്കൂ. കോടതി വ്യവഹാരങ്ങൾക്കു കാരണം സീനിയോറിറ്റി പരിരക്ഷിക്കുക എന്നതായതിനാൽ കോടതി വിധികൾക്ക് വിധേയമായി സീനിയോറിറ്റി സംരക്ഷിക്കുന്നതിനുള്ള നിലപാട് സർക്കാർ സ്വീകരിക്കുമെന്നും ബിന്ദു അറിയിച്ചു.

പ്രിൻസിപ്പൽ നിയമന പട്ടികയിലേക്ക് 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ വിശകലനത്തിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കിയെന്നും അതിലുയർന്ന പരാതികൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read Also: കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളിയെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ കു​ത്തി​ക്കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button