ബംഗളൂരു : നമ്മുടെ ജോലിയിലും കഴിവിലുമെല്ലാം എപ്പോഴും സൂഷ്മ നിരീക്ഷണം നടത്തും നാം ജോലി ചെയ്യുന്ന കമ്പനികള്‍. എന്നാല്‍ നാം പാഴാക്കി കളയുന്ന ഭക്ഷണത്തിലോ?. പുതിയ ഒരു പ്രവണതയ്ക്ക് തുടക്കം കുറിക്കുകയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്. കാന്റീനിലെ ബോര്‍ഡില്‍ ഓര്‍മ്മപ്പെടുത്തലും താക്കീതും സന്ദേശവുമായെല്ലാം അതിനെ കാണാം.
ബംഗലൂരുവിലെ ടി.സി.എസിന്റെ ഫുഡ് കോര്‍ട്ടിലാണ് ഈ ബോര്‍ഡ് വന്നത്. ‘നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം എടൂക്കൂ, പക്ഷേ എടുക്കുന്നത് അത്രയും കഴിച്ചിരിക്കണം’ . ഇന്നലെ വേസ്റ്റാക്കി കളഞ്ഞത് 45 കിലോ ഭക്ഷണമാണ്. ആ ഭക്ഷണം ഉണ്ടായിരുന്നെങ്കില്‍ 180 പേര്‍ക്ക് ഭക്ഷണമാകുമായിരുന്നു. സാഹിബ സിംഗാണ് ഫെയ്സ്ബുക്കില്‍ ഈ ഫോട്ടോ ഇട്ടത്.
ഈ ബോര്‍ഡ് നമുക്കും ഉണരാനുള്ള സന്ദേശമാണ്. ദശലക്ഷ കണക്കിനാളുകള്‍, കുട്ടികളടക്കം ഭക്ഷണമില്ലാതെ കഷ്ടപ്പെടുമ്പോള്‍ ഇത്തരത്തില്‍ ഭക്ഷണം നശിപ്പിച്ച് കളയാതിരിക്കാന്‍ നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിശപ്പെന്ന ശാപത്തെ ഇല്ലാതാക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
Post Your Comments