ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? ഇല്ലെന്നു തന്നെ പറയേണ്ടി വരും. ജീവിതത്തില്‍ ഒരിക്കലെങ്കിലും ആ ഒരു അനുഭവത്തിലൂടെ കടന്നു പോകാത്തവരായി ആരുമുണ്ടാകില്ല. ആ ഒരു പ്രത്യേക ആളിനെ കാണുമ്പോള്‍ മനസ്സിലുണ്ടാകുന്ന ആ വികാരം, ഒപ്പം ഒരായിരം വര്‍ണ ശലഭങ്ങള്‍ പാറിപ്പറക്കുന്ന മനസിന്റെ ആനന്ദം. പലപ്പോഴും പക്ഷേ, മനസില്‍ ഒരാളോട് നമുക്കുള്ള ആ പ്രണയം നമ്മള് തന്നെ തിരിച്ചറിയാതെ പോകുന്നു. ആ ഒരു കണ്ഫ്യൂഷന് തീര്‍ക്കണമെങ്കില്‍ ആ ലക്ഷണങ്ങള്‍ തിരിച്ചറിയുക തന്നെ വേണം.
.ഫോണ്‍ പുതിയ സുഹൃത്താകുന്നു
ഒരു മിസ്കോള് ആര്‍ക്കെങ്കിലും കൊടുത്ത് ആ കോള്‍ തിരികെ വരുന്നതിനായുള്ള കാത്തിരിപ്പ്, അല്ലെങ്കില്‍ ആരുടെയെങ്കിലും മെസേജ് റിപ്ലൈ വരുന്നതിനായുള്ള കാത്തിരിപ്പ്. മെയിലിനായുള്ള കാത്തിരിപ്പ്. അങ്ങനെ ഫോണ്‍ നിങ്ങളുടെ ഉറ്റ കൂട്ടുകാരനാകുന്നു. അങ്ങനെ സ്പെഷ്യല്‍ ആയ ആരെങ്കിലും ഒരാള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ ഉറപ്പായും ആ ഒരാളുടെ കോളിനോ മെസേജിനോ ആയുള്ള കാത്തിരിപ്പിലായിരിക്കും നിങ്ങള്‍. ആ ഒരു കോളോ മെസേജോ നിങ്ങളുടെ ജീവിതത്തെ അര്ത്ഥപൂര്ണമാക്കിയേക്കാം.
.ലജ്ജയാല്‍ ചുവക്കുന്ന മുഖം
ആ പ്രത്യേക ഒരാളെ ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിന്റെ സന്തോഷം അടക്കാനാകുന്നില്ല. കാരണമില്ലാതെ പുഞ്ചിരിക്കാന്‍ തുടങ്ങുന്നു. മുഖം നാണം കൊണ്ട് തുടുക്കുന്നു. എങ്കില്‍ ഉറപ്പിച്ചോളൂ. നിങ്ങള്‍ പ്രണയത്തിലാണ്. അത് ആളുടെ സാന്നിധ്യത്തിലായാലും അസാന്നിധ്യത്തിലായാലും. അവരോടൊത്തുള്ള സന്തോഷ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ മുഖം ലജ്ജയാല്‍ ചുവന്നു തുടുക്കും.
.സമയമെടുത്ത് വസ്ത്രം ധരിക്കും
വസ്ത്രം എത്ര തവണ ധരിച്ചാലും ഭംഗിയായെന്നു തോന്നില്ല. വീണ്ടും വീണ്ടും അഴിച്ച് വീണ്ടും ഉടുക്കും. ആള്‍ക്ക് തന്നെ കുറിച്ച് എന്തു തോന്നും എന്ന ചിന്തയായിരിക്കും. വസ്ത്രത്തിന്റെ കാര്യത്തില്‍ അതീവശ്രദ്ധാലുവായിരിക്കും. സാധാരണ ഗതിയില്‍ ആണെങ്കില്‍ നിങ്ങള്‍ ഒരുപക്ഷേ അത്ര ശ്രദ്ധ ഇക്കാര്യത്തില്‍ നല്കിയെന്നു വരില്ല.
.പ്രത്യേക താല്പര്യം
അവരുടെ ഇഷ്ടങ്ങളോടും അനിഷ്ടങ്ങളോടും താല്പര്യങ്ങളോടും ഒരു പ്രത്യേക ശ്രദ്ധയുണ്ടാകും. അവന് അല്ലെങ്കില്‍ അവള്‍ക്ക് അത് ഇഷ്ടമായില്ലെങ്കിലോ അതല്ലെങ്കില്‍ അതാണല്ലോ അവന്/അവള്‍ക്ക് ഇഷ്ടം എന്ന ശ്രദ്ധ എപ്പോഴും ഉണ്ടാകും. ആ ഇഷ്ടങ്ങളെകുറിച്ച് അറിയാം എന്ന് അവനെ/അവളെ അറിയിക്കാന്‍ ശ്രദ്ധിക്കും.
ശക്തമായ കാരണങ്ങള്‍ക്കു വേണ്ടി കാത്തിരിക്കും
പ്രണയത്തിലായിരിക്കുമ്പോള്‍ ഒരു ചെറിയ അനക്കമൊന്നും പോര അത് വിശ്വസിക്കാന്‍. അയാളില്‍ നിന്ന് ശക്തമായ സൂചനകളും അടയാളങ്ങളും തന്നെ ലഭിക്കാനായി കാത്തിരിക്കും.
.പഴയ മെസേജുകള്‍ വീണ്ടും വീണ്ടും വായിക്കുക
അതെ എന്തൊക്കെ പറഞ്ഞാലും പഴയ മെസേജുകള്‍, അവന്/അവള് അയച്ചവ വീണ്ടും വായിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒരു പ്രത്യേക അനുഭവം തന്നെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പഴയ മെസേജുകള്‍ വീണ്ടും വായിക്കുന്നത് ഒരു വിഡ്ഢിത്തമാണെന്നും തോന്നില്ല.
.ആ പേരു പോലും വല്ലാത്ത ഒരു സന്തോഷം നല്‍കും
അവന്റെ/അവളുടെ പേരു പോലും മനസ്സിനു വല്ലാത്ത സന്തോഷവും അനുഭൂതിയും പകരുന്ന ഒന്നാണ്. എത്ര തിരക്കുള്ള അവസരത്തിലായാല് പോലും അവരുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ മനസ്സൊന്നു തുടിക്കും. മുഖം വല്ലാതെ തെളിയും. ഹൃദയതാളം ഉയരും.
Post Your Comments