ഹൊസൂർ: ആഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട എത്ര ഉന്നതരായാലും അവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ താനല്ല പറഞ്ഞതെന്നും ഇറ്റാലിയന്‍ കോടതിയാണെന്നും മോദി പറഞ്ഞു. തമിഴ്നാട്ടിലെ ഹൊസൂരിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ ഇതുവരെ ഇറ്റലി കണ്ടിട്ടില്ല. അവിടെയുള്ള ആരെയും എനിക്കറിയില്ല. ഇറ്റലിയിൽ നിന്നുള്ള ആരുമായും ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടുമില്ല. ഇറ്റാലിയിലെ കോടതിയാണ് ഇവരെയൊക്കെ ആരോപണവിധേയരാക്കിയത്. അതിന് ഞാനെന്തു ചെയ്യും – മോദി ചോദിച്ചു. അഴിമതിയുമായി ബന്ധപ്പെട്ടവര്‍ എത്ര ഉന്നതരായാലും ശിക്ഷ നേരിട്ടേ മതിയാകൂവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
Post Your Comments