ഗോവ : കാര്‍ ഓടിച്ച യാത്രികന് പിഴയിട്ടത് ഹെല്‍മറ്റ് വയ്ക്കാത്തതിനാല്‍. ഗോവയിലാണ് സംഭവം. ഗോവയിലെ ബീച്ചിലൂടെ ഹെല്‍മെറ്റില്ലാതെ കാറോടിച്ച ആള്‍ക്കാണ് പിഴ ചുമത്തിയത്.
മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ 177ാം വകുപ്പനുസരിച്ച് ഏക്‌നാഥ് ആനന്ദ് പല്‍ക്കര്‍ എന്ന യുവാവിനാണു ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കിയത്. സംഭവത്തില്‍ വിശദീകരണവുമായി പോലീസുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിനാണ് പിഴയിട്ടതെന്നും എഴുതിയപ്പോള്‍ മാറിയാതാണെന്നുമാണ് വിശദീകരണം.
Post Your Comments