കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ചാണ്ടി ഉമ്മൻ ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരനെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹം. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും അച്ചു പറഞ്ഞു.
Read Also: ജി-20 യോഗങ്ങള്‍ക്കായി പ്രഗതി മൈതാന സമുച്ചയം ഒരുങ്ങി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
ആൾക്കൂട്ടത്തിനിടയിലായിരുന്നു എപ്പോഴും ഉമ്മൻചാണ്ടി. അപ്പ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്ന സമയത്ത് വലിയ ജനത്തിരക്ക് ഉണ്ടാകാറുണ്ട്. അപ്പ പോകുന്നിടത്തെല്ലാം ആൾക്കൂട്ടം ഉണ്ടാകാറുണ്ട്. എന്നാൽ അപ്പയുടെ യാത്ര അയപ്പ് കണ്ടപ്പോഴാണ് ഇത്രയധികം ആളുകളുടെ മനസ്സിൽ ആഴത്തിലിറങ്ങിയ സ്നേഹമാണ് ഉമ്മൻചാണ്ടിയോടുള്ളത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. പാതിരായ്ക്കും വെളുപ്പിനും കൈക്കുഞ്ഞുങ്ങളുമായും രോഗികളായവരും വാർദ്ധക്യത്തിലെത്തിയവരും എല്ലാവരും വന്നു നിൽക്കുകയാണ്. ജനങ്ങളാണ് നിൽക്കുന്നത്. അത് കണ്ടപ്പോഴാണ് അപ്പ ജനമനസ്സിൽ എത്രമാത്രം ഉണ്ടെന്ന് മനസ്സിലായതെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.
Post Your Comments