ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 205 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 66,795.14-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 37.80 പോയിന്റ് നേട്ടത്തിൽ 19,749.25-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു വേളയിൽ ചരിത്രത്തിൽ ആദ്യമായി സെൻസെക്സ് 67,000 പോയിന്റും, നിഫ്റ്റി 19,800 പോയിന്റും ഭേദിച്ചിരുന്നു.
പ്രധാനമായും ഐടി ഓഹരികളാണ് ഇന്ന് നേട്ടം നിലനിർത്താൻ സഹായിച്ചത്. അമേരിക്കയിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതും, കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ കൂട്ടുന്ന ട്രെൻഡിന് ഉടൻ വിരാമമിടുന്ന സൂചനകളും ആഗോള ഓഹരി വിപണിക്ക് ആശ്വാസം പകരുന്നുണ്ട്. ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, സി.ജി പവർ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി. അതേസമയം, ടാറ്റ എലക്സി, സീ എന്റർടൈൻമെന്റ്, വൺ97 കമ്മ്യൂണിക്കേഷൻസ്, ആദിത്യ ബിർള ക്യാപിറ്റൽ, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: കാത്തിരിപ്പുകൾക്കൊടുവിൽ ട്വിറ്ററിലെ ഈ ഫീച്ചർ എത്തി! ഇനി കൈ നിറയെ പണം സ്വന്തമാക്കാം
Post Your Comments