നടനും എം.എൽ.എയുമായ ഗണേഷ് കുമാറിന്റെ ഒരു പ്രസംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. കേരളത്തിൽ ഒരു പുതിയ വിദ്യാഭ്യാസ പരിഷ്കാരം താൻ കൊണ്ടുവരുമെന്നും, അത് തന്റെ സ്കൂളിൽ നിന്നുതന്നെ തുടങ്ങുമെന്നുമാണ് അദ്ദേഹം പറയുന്നത്. പുസ്തകം വീട്ടിൽ കൊടുത്തുവിടുന്ന പരുപാടി അവസാനിപ്പിക്കുമെന്നും അതിനാൽ തന്നെ ഹോം വർക്ക് കൊടുക്കില്ലെന്നുമാണ് ഗണേഷ് കുമാർ പറയുന്നത്.
‘ഞാൻ മാനേജറായ സ്കൂളിൽ യു.കെ.ജി എൽ.കെ.ജി മുതൽ നാലാംക്ലാസ് വരെ ഹോംവർക്കുകൾ, പുസ്തകം വീട്ടിൽ കൊടുക്കുകയോ ഇല്ല, നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങൾ വീട്ടിൽ വന്നാൽ കളിക്കണം, ടി.വി കാണണം, അച്ഛൻറെയും അമ്മയുടെയും നെഞ്ചോട് ചേർന്ന് കെട്ടിപ്പിടിച്ച് സന്തോഷത്തോടെ ഉറങ്ങണം, രാവിലെ സ്കൂളിൽ വരണം, സ്കൂളിൽ പഠിപ്പിക്കും, ഹോം വർക്ക് ഇല്ല, പുസ്തകം വീട്ടിൽ കൊടുത്തു വിടുന്നത് അവസാനിപ്പിക്കണം. അവർ വീട്ടിൽ വന്നാൽ അച്ഛന്റെയും അമ്മയുടെയും സ്നേഹം അറിയണം. ഇപ്പോൾ സ്നേഹം അറിഞ്ഞില്ലെങ്കിൽ എന്നാണ് കിട്ടാൻ പോകുന്നത്. വയസ്സ് ആയിട്ടാണോ?
പലരും പെൻഷൻ വാങ്ങിയിട്ടാണ് അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നത്. കുഞ്ഞുങ്ങൾക്ക് അച്ഛനെയും അമ്മയെയും സ്നേഹിക്കാൻ സമയം കിട്ടാതെ വളരുന്ന കുട്ടികൾ വലുതാകുമ്പോൾ മാതാപിതാക്കളുമായി അടുപ്പം കുറയും. അവസാനം അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ തള്ളും. ഒരു അധ്യാപകന് ഒരു കുട്ടിയെ ഒരു കൊല്ലം പഠിപ്പിക്കാൻ ആയിരം മണിക്കൂർ കിട്ടും. നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആ മണിക്കൂർ മതി. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പഠിക്കാനുള്ളത് ഈ മണിക്കൂർ കൊണ്ട് പഠിക്കണം. ഇത് ഏഴാം ക്ലാസ് വരെ താൻ നടപ്പിലാക്കും. ഇതിന്റെ വ്യത്യാസം നിങ്ങൾ പതിയെ അറിയും. അങ്ങനെ വരുമ്പോൾ മൂല്യമുള്ള മക്കൾ ഉണ്ടാകും’, ഗണേഷ് കുമാർ പറഞ്ഞു.
Post Your Comments