തിരുവനന്തപുരം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം രംഗത്ത്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ രാജ്യവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഭയത്തോടെ കാണുന്ന രാഷ്ട്രീയ ശക്തികൾക്ക് സന്തോഷം നൽകുന്ന വിധിയാണ് ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ചതെന്നും എളമരം കരീം പറഞ്ഞു. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന വിധിയ്ക്ക് സ്റ്റേ ലഭിക്കാഞ്ഞതിൽ പ്രതികരിക്കകുകയായിരുന്നു അദ്ദേഹം.
അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന സെഷന്‍സ് കോടതിയുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ശിക്ഷാ ഉത്തരവ് ശരിയും നിയമപരവുമാണെന്ന് വിധി പ്രസ്താവിക്കവെ കോടതി പറഞ്ഞു. ശിക്ഷ സ്‌റ്റേ ചെയ്യാത്തത് അദ്ദേഹത്തോടുളള അനീതിയാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ഹേമന്ദ് പ്രചക് വിധി പുറപ്പെടുവിച്ചത്.
പത്തിലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും ഈ കേസിലെ വിധിക്ക് ശേഷവും രാഹുൽ കുറ്റം ആവർത്തിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. വീർ സവർക്കറിനെതിരെ നടത്തിയ പരാമർശത്തിനിൽ അദ്ദേഹത്തിന്‍റെ കൊച്ചുമകൻ രഞ്ജീത്ത് സവർക്കർ നൽകിയ പരാതി കോടതി എടുത്ത് പറഞ്ഞു. കീഴ്‌ക്കോടതി വിധി ഉചിതമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്.
Post Your Comments