Latest NewsIndiaInternational

പബ്ജി കളിയിലൂടെ പ്രണയം: യുവാവിനൊപ്പം ജീവിക്കാൻ നാല് കുട്ടികളുമായി പാകിസ്ഥാൻ യുവതി ഇന്ത്യയിൽ

ന്യൂഡൽഹി: ഓൺലൈൻ വഴിയുള്ള പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനെ തേടി പാക് യുവതി ഇന്ത്യയിൽ. നാല് കുട്ടികളുടെ മാതാവായ സീമ ഗുലാം ഹൈദർ എന്ന യുവതിയാണ് നിയമാനുസൃതമല്ലാതെ നേപ്പാളിലൂടെ കാമുകനെ കാണാൻ ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയ്ഡയിലുള്ള സച്ചിൻ എന്ന യുവാവുമായാണ് യുവതി പ്രണയത്തിലായത്.

പബ്ജിയിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ചാറ്റ് ചെയ്യാനാരംഭിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. സീമ ഇന്ത്യയിലെത്തിയതിനു ശേഷം ഇരുവരും ഒരുമിച്ച് ഗ്രേറ്റർ നോയ്ഡയിൽ ഒരു അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുത്ത് അവിടെ ഒരുമിച്ചാണ് താമസം. തൻ്റെ മക്കളെയും കൊണ്ടാണ് യുവതി സച്ചിനരികെ എത്തിയത്. ഏറെ വൈകാതെ, ഒരു പാക് വനിത നിയമാനുസൃതമല്ലാതെ ഇവിടെ താമസിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.

ഇതറിഞ്ഞ സീമ മക്കളെയുമൊത്ത് സ്ഥലം വിട്ടു. എന്നാൽ, ഇരുവരെയും പൊലീസ് പിടികൂടി. കോടതി വഴി വിവാഹം കഴിച്ചെന്നവകാശപ്പെട്ട് കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരും അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുത്തതെന്ന് ഉടമ പൊലീസിനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button