കോഴിക്കോട്: കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി ചാക്കിക്കാവ് പുറായിൽ പഞ്ചായത്ത് കുളത്തിനു താഴെ തോടിനരികിലാണ് സംഭവം.
ഇന്ന് രാവിലെയാണ് പെരുമ്പാമ്പിനെ കുറുക്കനെ വിഴുങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ഉടൻ തന്നെ താമരശേരിയിലെ വനപാലകരെ വിവരം അറിയിച്ചു. തുടർന്ന്, ഇവർ വന്ന് പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി.
Read Also : വ്യാജ കേന്ദ്ര സർക്കാർ ജോലി നൽകി അരക്കോടിയിലധികം തട്ടിയെടുത്തു : യുവാവ് പിടിയിൽ
ഉൾക്കാട്ടിൽ പാമ്പിനെ തുറന്ന് വിടുവാനാണ് തീരുമാനമെന്ന് വനപാലകർ അറിയിച്ചു.
Post Your Comments