തിരുവനന്തപുരം: ഡ്രൈ ഡേയിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ചാരായവും എക്സൈസ് പിടികൂടി. ഹരിപ്പാട്, പള്ളിപ്പാട് ഭാഗത്ത് നിന്ന് 18 ലിറ്റർ വാറ്റ് ചാരായം, 225 ലിറ്റർ വാഷ് , 25 ലിറ്റർ സ്പെൻഡ് വാഷ്, വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തു, ഒന്നാം പ്രതി പള്ളിപ്പാട് സ്വദേശി രാജനെ അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്തു നിന്ന് ഓടിപ്പോയ രണ്ടാം പ്രതി സന്തോഷിനു വേണ്ടി അന്വേഷണം തുടരുന്നു.
ആലപ്പുഴ എക്സൈസ് IB പ്രിവന്റീവ് ഓഫീസർ എം ആർ സുരേഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാർത്തികപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആയിരുന്നു റെയിഡ്. പ്രിവന്റീവ് ഓഫീസർമാരായ എം ആർ സുരേഷ്, വി എം ജോസഫ്, ആർ സന്തോഷ്കുമാർ, സിഇഒമാരായ റ്റി ജിയേഷ്, സർജിത്ത് റ്റി ജി, എം അനിത എന്നിവർ പങ്കെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിന്റെ നേതൃത്വത്തിൽ കാലടി, ഇളംതെങ്ങ്, ചെട്ടിയാർ മുക്ക്, എന്നീ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ 31 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. മദ്യം കൈവശം വച്ച് വിൽപന നടത്തിയ മണക്കാട് കാലടി സ്വദേശി 53 വയസുള്ള സുനിൽ കുമാറിനെ പ്രതിയാക്കി കേസ് എടുത്തു.
ആലപ്പുഴയിൽ വില്പനക്കായി വീട്ടിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം പിടികൂടി. ആലപ്പുഴ റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സതീഷിന്റെ നേതൃത്വത്തിൽ പുന്നപ്ര സ്വദേശി വിജുവിനെ വീട്ടിൽ സൂക്ഷിച്ച 60 കുപ്പി (30 ലിറ്റർ ) മദ്യവുമായി അറസ്റ്റ് ചെയ്തു. അവധി ദിവസം കൂടിയ വിലയ്ക്ക് വിൽക്കുന്നതിനാണ് മദ്യം ശേഖരിച്ചിരുന്നത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി പി ജോസ് പ്രിവന്റീവ് ഓഫീസർമാരായ അനിൽ ഈ കെ, എസ് അക്ബർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീക്ക്, റെനീഷ്, ബിയാസ്, എക്സൈസ് ഡ്രൈവർ ഷാജു വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമിലാമോൾ എന്നിവർ പങ്കെടുത്തു.
Post Your Comments