റബ്ബർ ബോർഡിന് കീഴിലുള്ള ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്ഫോമായ എംറൂബെ ഇത്തവണ കരസ്ഥമാക്കിയത് കോടികളുടെ വിറ്റുവരവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു വർഷത്തിനിടെ 148 കോടി രൂപയുടെ വിറ്റുവരമാണ് എംറൂബെ സ്വന്തമാക്കിയിട്ടുള്ളത്. പ്രകൃതിദത്ത റബ്ബറിന്റെ ഉൽപ്പാദനവും സംഭരണവും, വിതരണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം എംറൂബെ പ്ലാറ്റ്ഫോമിന് രൂപം നൽകിയത്.
ഒരു വർഷത്തിനിടെ 1,23.75 ടൺ പ്രകൃതിദത്ത റബ്ബർ എംറൂബെ വഴി വ്യാപാരം ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 781 കരാറുകളാണ് ഈ പ്ലാറ്റ്ഫോം മുഖാന്തരം നടന്നിട്ടുള്ളത്. ഏറ്റവും കുറഞ്ഞത് ഒരു ടൺ റബ്ബർ എംറൂബെ വഴി ഓരോ കരാറിലും വിൽക്കാൻ സാധിക്കും. റബർ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും അവരുടെ ഇടപാട് ഓഫറുകൾ എംറൂബെ പ്ലാറ്റ്ഫോം വഴി സമർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. അതിനാൽ, വില സംബന്ധിച്ച് ഇരുകൂട്ടർക്കും ചർച്ചയിലൂടെ തീരുമാനമെടുക്കാവുന്നതാണ്. ഇന്ത്യൻ റബ്ബറിനെ ആഗോളതലത്തിലേക്ക് ഉയർത്താൻ എംറൂബെ പ്ലാറ്റ്ഫോമിന് സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read: ബസ് തൊഴിലാളികളുടെ വാക്കുതർക്കം: ആറു ബസുകൾ അടിച്ചു തകർത്തു
Post Your Comments