Latest NewsNewsIndia

സവര്‍ക്കറുടെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: പാഠപുസ്തകത്തില്‍ വിഡി സവര്‍ക്കറെ കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. സവര്‍ക്കറുടെ ജീവിതം വിദ്യാർത്ഥികള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നും എന്നാൽ, അടിമത്തത്തിന്റെ പ്രതീകമായവരെ മഹത്വവത്ക്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിങ് പര്‍മേര്‍ പറഞ്ഞു.

‘വീര്‍ സവര്‍ക്കര്‍ പ്രമുഖ വിപ്ലവകാരികളില്‍ ഒരാളാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായി. നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ ശരിയായ വിപ്ലവകാരികളിലേക്കെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. സ്വന്തം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ അവഗണിച്ച് വിദേശ വിപ്ലവകാരികളെ വരെ മികച്ചവരെന്ന് മുദ്രകുത്തും. ഞങ്ങള്‍ ശരിയായ നായകന്മാരുടെ പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും,’ ഇന്ദര്‍ സിങ് പര്‍മേര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button